Administrator
Administrator
‘സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്ന മെഡിക്കല്‍ കോളേജുകള്‍ക്ക് പി.ജി’
Administrator
Thursday 23rd December 2010 1:37pm

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പിജി കോഴ്‌സിന് അംഗീകാരം നല്‍കുമെന്ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി. നിയമസഭയിലാണ് ശ്രീമതി ഇക്കാര്യം വ്യക്തമാക്കിയത്.

50 % സീറ്റ് സര്‍ക്കാരിനു നല്‍കുകയും വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കോളജുകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. നിലവില്‍ കാരക്കോണം മെഡിക്കല്‍ കോളജിനും കണ്ണൂര്‍ മെഡിക്കല്‍ കോളജിനും പിജി കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പിജി കോഴ്‌സുകള്‍ നിഷേധിക്കുന്നത് ശരിയല്ല.

Advertisement