മലപ്പുറം: വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ മകന് മെഡിക്കല്‍ പി.ജി പ്രവേശനംലഭിച്ചത് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാനസെക്രട്ടറി കെ.എം ഷാജി.

മകന്റെ പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെറ്റുണ്ടെന്ന് കണ്ടാല്‍ നടപടിയെടുക്കണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടു.

ഒരു മന്ത്രിയുടെയും വക്കാലത്ത് ആവശ്യം യൂത്ത്‌ലീഗിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.