ജിദ്ദ: മുസ്‌ലിം ശാക്തീകരണത്തിന് ദേശീയ മുന്നേറ്റം അനിവാര്യമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍ പറഞ്ഞു. സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി ജിദ്ദയിലെത്തിയ അദ്ദേഹത്തിന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ ചാപ്റ്റര്‍ ശറഫിയ്യ ഇമ്പാല വില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വയം എടുത്തണിഞ്ഞ ന്യൂനപക്ഷം, പിന്നാക്കം എന്നീ സ്വത്വങ്ങള്‍ ഒഴിവാക്കിയാലെ ശാക്തീകരണത്തിനു സാധ്യമാവുകയുള്ളു. ഇത് വെറും ആപേക്ഷികം മാത്രമാണ്. നമ്മുടെ സ്വത്വമല്ല. സ്വന്തം വഴി വെട്ടിത്തെളിയിക്കുന്നതിന് നമ്മുടെ ഈ സമീപനത്തിലും കാഴ്ചപ്പാടിലും മാറ്റംവേണം-അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിവക്ഷകളാണ് പലരും ഹിജ്‌റക്ക് നല്‍കുന്നത്. ദൗര്‍ബല്യവും തോല്‍വിയും ആയി ഇതിനെ കാണുന്നത് അംഗീകരിക്കാനാവില്ല. ഹിജ്‌റയെ ശാക്തീകരണത്തിലേക്കുള്ള യാത്രയായിട്ടാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കോ-ഓഡിനേറ്റര്‍ അഷ്‌റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ ചെമ്പന്‍ സ്വാഗവും മുഹമ്മദലി കണ്ണമംഗലം നന്ദിയും പറഞ്ഞു.