ന്യൂദല്‍ഹി: 2011-2012 സാമ്പത്തിക വര്‍ഷം പ്രൊവിഡന്റ് ഫണ്ട് നിക്ഷേപ പലിശ കുറക്കുന്നു. പലിശ 8.25 ശതമാനമാക്കണമെന്നാണ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ശുപാര്‍ശ ചെയ്യുന്നത്.

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9.5 ശതമാനമായിരുന്നു.

Subscribe Us:

ധനമന്ത്രാലയം നടത്തുന്ന യോഗത്തിലേക്ക് വിഷയമായി ഇ.പിഎഫ്.ഒ ഈ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. 23 ന് ചേരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് പലിശ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

എന്നാല്‍, 8.75 ശതമാനം വരെ പലിശ ഇ.പി.എഫ്.ഓക്കു നല്‍കാന്‍ കഴിയുമെന്ന് ഇ.പി.എഫ്.ഒയിലെ തൊഴിലാളി പ്രതിനിധികള്‍ പറയുന്നു.

ഇ.പി.എഫ്.ഓയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ 4.72 കോടി നിക്ഷേപകരെ ഇതു ബാധിക്കും.

Malayalam News
Kerala News in English