എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്തയാള്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതികള്‍
എഡിറ്റര്‍
Saturday 1st July 2017 8:53pm

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ഫെയ്‌സ്ബുക്ക് കമന്റിലൂടെ ആഹ്വാനം ചെയ്തയാള്‍ക്കെതിരെ പരാതി. രാധാകൃഷ്ണന്‍ പിള്ളയെന്ന വ്യക്തിയാണ് ഫേസ്ബുക്കില്‍ ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് കമന്റിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പോസ്റ്റിനു കീഴില്‍ രാധാകൃഷ്ണന്‍ ഇട്ട കമന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വ്യാപക പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. ഇയാളുടെ വിവാദ പോസ്റ്റ് കഴിഞ്ഞ ദിവസം ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയത്. ഓപ്പണ്‍ മാഗസിലെ മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീസ, അഭിഭാഷകനായ ജഹാംഗീര്‍ റസാഖ് തുടങ്ങിയവരാണ് പരാതിയുമായെത്തിയത്. മുഖ്യമന്ത്രിയ്ക്കും സംസ്ഥാന ഡി.ജി.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയെന്നും ഷാഹിനയുടെ ഫെയസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Also Read: ‘മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം റേപ് ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം’; ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി


ഇന്ത്യന്‍ പീനല്‍ കോഡിലെ 354 A ,153 A , 115 read with 375 ,120 B, ഐ ടി ആക്റ്റിലെ 67 ,67 A , പോലീസ് ആക്ട് 119 (1 ) (a ), എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് രാധാകൃഷ്ണ പിള്ള ചെയ്തിരിക്കുന്നതെന്നാണ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

പരമ്പരാഗത മാധ്യമങ്ങളുടെ അധികാരസങ്കല്‍പ്പത്തെ ഉടച്ചുവാര്‍ത്ത് ജനകീയ അഭിപ്രായങ്ങള്‍ക്ക് ഇടംനല്‍കിയ സോഷ്യല്‍ മീഡിയകള്‍ക്ക് ഒരേസമയം അപകടകരമായ വിഭാഗീയ- വര്‍ഗ്ഗീയ ചിന്തകളെ വളര്‍ത്താനും കഴിയുന്നു എന്നതും വസ്തുതയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇത്തരം അറപ്പുണ്ടാക്കുന്ന മുദ്രാവാക്യങ്ങളെന്ന് അഡ്വ.ജഹാംഗീര്‍ പറയുന്നു.

ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ കോഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്യാംപ്രസാദ് വടകര എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിനു താഴെയാണ് രാധാകൃഷ്ണന്‍ ബലാത്സംഗത്തിനാഹ്വാനവുമായി കമന്റിട്ടത്.


Don’t Miss: ‘നമ്മളിതെത്ര കണ്ടതാ…’; വിക്കറ്റിനു പിന്നിലെ ‘വേട്ടക്കാരനെ’ സ്റ്റമ്പ് ചെയ്യാന്‍ ശ്രമിച്ച് വീന്‍ഡീസ് കീപ്പറെ ഞെട്ടിച്ച് മിന്നല്‍ വേഗത്തില്‍ ക്രീസില്‍ തിരിച്ചു കയറി ധോണി, വീഡിയോ


‘ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയി മതംമാറ്റി ഭീകരവാദത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞപ്പോള്‍ അതിനെതിരെയുള്ള ബദര്‍ യുദ്ധക്കാരുടെ പോര്‍വിളി തുടരുന്നു…നിന്റെയൊക്കെ നാലുകെട്ടി നിര്‍ത്തിയിട്ടില്ലേ, അവളുമാരെ വിട്ടാല്‍ മതി ഐഎസ്സിലേക്ക്…ഹിന്ദുവിന്റെ നെഞ്ചത്തു കയറാന്‍ വരണ്ട’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴിലാണ് രാധാകൃഷ്ണന്‍ പിള്ള കമന്റുമായെത്തിയത്.

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടവരെല്ലാം ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. സമുദയങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്ന, ബലാല്‍സംഗത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്ന 153 എ അനുസരിച്ചുള്ള കുറ്റം ആണിതെന്നും ഇദ്ദേഹത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരുന്നു.

Advertisement