എഡിറ്റര്‍
എഡിറ്റര്‍
നോട്ടയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹര്‍ജി തള്ളി
എഡിറ്റര്‍
Monday 25th November 2013 5:21pm

supreme-court

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്ന നണ്‍ ഓഫ് ദ എബൗവ് ഓപ്ഷന്‍ അഥവാ നോട്ടയ്ക്ക്‌ ഭൂരിപക്ഷം ലഭിയ്ക്കുന്ന മണ്ഡലങ്ങളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.

ഒരു സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കാത്തവര്‍ക്ക് രേഖപ്പെടുത്താന്‍ വോട്ടിങ് യന്ത്രത്തിലുള്ള ബട്ടനാണ് നോട്ട.

50 ശതമാനത്തിലധികം വോട്ടര്‍മാര്‍ പ്രസ്തുത ബട്ടണ്‍ ഉപയോഗിച്ചാല്‍ ആ മണ്ഡലത്തില്‍ റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജഗന്നാഥ് എന്ന വ്യക്തി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

വോട്ടെണ്ണലില്‍ ഇത്തരം വോട്ടുകള്‍ പരിഗണിക്കേണ്ടതില്ലെന്നും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനേക്കാള്‍ ഉചിതം പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവരുന്നതാണെന്നും ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സെപ്തംബര്‍ 27 നാണ് സുപ്രീംകോടതി നിഷേധ വോട്ടിന് അമുമത് നല്‍കിയത്. നിഷേധ വോട്ടിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഏറ്റവുമധികം വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതേ അഭിപ്രായമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനും.

Advertisement