ന്യൂദല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി അടുത്തമാസം 29ലേക്ക് മാറ്റി. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇരുപതുവര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്.

Subscribe Us:

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് എട്ടാഴ്ചത്തേക്കു സ്‌റ്റേ ചെയ്ത് ഓഗസ്റ്റ് 30 ന് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു.