തിരുവനന്തപുരം: പേട്ടയില്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ തന്റെ മൊഴിയില്‍ മലക്കം മറിഞ്ഞ് പെണ്‍കുട്ടി. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഗംഗേശാനന്ദയെ അനുകൂിച്ചുള്ള കത്ത് പ്രതിഭാഗം വക്കീലാണ് കോടതിയില്‍ ഹാജരാക്കിയത്.


Also read   ‘പറയാതിരിക്കാന്‍ വയ്യ, കൊച്ചിയില്‍ മത്സരങ്ങള്‍ നടക്കാതിരിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നു’;കലൂരെ സ്റ്റേഡിയത്തില്‍ വീണ്ടും പശുക്കള്‍; പൊട്ടിത്തെറിച്ച് ലോകകപ്പ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി


കത്ത് തനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതാണെന്ന് സ്വാമിയുടെ അഭിഭാഷകന്‍ പറഞ്ഞു. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം കുട്ടി മുറിക്കുകയായിരുന്നെന്നാണ് നേരത്തെ മെഴി പുറത്ത് വന്നിരുന്നത്.

പെണ്‍കുട്ടിക്ക് 16 വയസുള്ളപ്പോള്‍ മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കാറുണ്ട് എന്ന പരാതിയെത്തുടര്‍ന്ന് പോക്സോ കേസ് പ്രകാരം സ്വാമിക്കെതിരെ കേസെടുത്തിരുന്നു. ഇത് കൂടാതെ ലൈംഗിക പീഡനത്തിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ആം വകുപ്പ് പ്രകാരവും ഗംഗേശാനന്ദയ്ക്കെതിരെ കേസുണ്ട്. ജനനേന്ദ്രിയത്തിന്റെ 90 ശതമാനവും ഛേദിക്കപ്പെട്ട നിലയിലായിരുന്നു സ്വാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

എന്നാല്‍ കത്ത് പെണ്‍കുട്ടി അയച്ചതാണോയെന്ന് തനിക്കറിയില്ലെന്ന് സ്വാമിയുടെ അഭിഭാഷകന്‍ അഡ്വ. ശാസ്തമംഗലം അജിത്ത പ്രതികരിച്ചു. പെണ്‍കുട്ടിയുടെ കൈപ്പടയിലുള്ള കത്താണ് തനിക്ക ലഭിച്ചതെന്നും ഇയാള്‍ പറഞ്ഞു.