എഡിറ്റര്‍
എഡിറ്റര്‍
സബ്‌സിഡി സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല: പെട്രോളിയം സെക്രട്ടറി
എഡിറ്റര്‍
Thursday 2nd January 2014 12:08pm

gas

ന്യൂദല്‍ഹി: സബ്‌സിഡി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് പെട്രോളിയം സെക്രട്ടറി വിവേക് റേ.

സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് കൂട്ടിയ വിലയില്‍ മാറ്റമില്ല. എല്‍.പി.ജി വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് അവകാശവും അധികാരവുമുണ്ട്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ ആശങ്ക വേണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാചകവാതകവിലവര്‍ധനവ് സംബന്ധിച്ച് ദല്‍ഹിയില്‍ ഉന്നതതലയോഗം ആരംഭിച്ചു. കേന്ദ്രമന്ത്രി കെ.വി തോമസ്, ശരദ് പവാര്‍, പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിലവര്‍ധനവ് പിന്‍വലിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഉറപ്പു നല്‍കിയെന്നും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ രണ്ട് മാസത്തെ സമയം കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

വിഷയം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കമ്പും വ്യക്തമാക്കിയിരുന്നു.

Advertisement