ഗുരുഗ്രാം: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് ധാരണയിലെത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ എണ്ണയുത്പാദനത്തില്‍ വന്ന കുറവാണ് അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറയാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ വില നിര്‍ണ്ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: റോഹിങ്ക്യര്‍ ഭീകരരല്ലെന്ന് മമതാ ബാനര്‍ജി


ഇന്ധനവില കുറയ്ക്കാന്‍ പ്രക്ഷോഭം നടത്താനുള്ള കോണ്‍ഗ്രസ് തീരുമാനത്തെയും മന്ത്രി വിമര്‍ശിച്ചു. ഭരണത്തില്‍ ഉണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസ് ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി റോഡ്, റെയില്‍വെ, കൃഷി, ജലസേചനം, കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കെല്ലാം വളരെ ഉയര്‍ന്ന വിഹിതമാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത് മന്ത്രി കൂട്ടിച്ചേര്‍ത്തു.