ന്യൂദല്‍ഹി: രാജ്യത്തെ സാധാരണക്കാരന് വന്‍ തിരിച്ചടിയാകുന്ന നിലയില്‍ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വിലയില്‍ 2.96 രൂപയുടെ വര്‍ധന ഉണ്ടാകുമെന്നാണ് സൂചന. പൊതുമേഖലാ എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനം. വിലവര്‍ധനക്ക് പെട്രോളിയം വകുപ്പിന്റെ അനുമതി ലഭിച്ചതായി ഇന്ത്യന്‍ ഓയില്‍ വക്താവ് അറിയിച്ചു.

BPCL ഇന്ന് രാത്രിയിലും IOCDയുംHPCLDഉം വ്യാഴാഴ്ചയുമാണ് വര്‍ധിപ്പിക്കുക. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 90 ഡോളര്‍ വിലയായ സാഹചര്യത്തിലാണ് വില വര്ധിപ്പിക്കുന്നതെന്നാണ് ഓയില്‍ കമ്പനികളുടെ വിശദീകരണം.

ക്രൂഡ് ഓയിന് ലിറ്ററിന് 4.17 രൂപ നഷ്ടത്തിലാണ് വിപണം നടക്കുന്നതെന്നാണ് ഓയില്‍ കമ്പനികളുടെ അവകാശവാദം.

അടുത്തിടെയാണ് രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. നേരത്തെ സര്‍ക്കാര്‍ തീരുമാനപ്രകാരമായിരുന്നു പെട്രോളിയം വില വര്‍ധനവ് ഉണ്ടായിരുന്നത്.