ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ നികുതി കൂട്ടിയതിനെ തുടര്‍ന്ന് പെട്രോളിനും ഡീസലിനുമുണ്ടായ വില വര്‍ധന ഇന്നു അര്‍ധ രാത്രി തന്നെ നിലവില്‍ വരും. പെട്രോളിന് ലിറ്ററിന് 2.67 രൂപയും ഡീസലിന് 2.58 രൂപയും വര്‍ധിക്കുമെന്നാണ് സൂചന.

പെട്രോളിയം വില വര്‍ധനവ് രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധനവിന് നിലവില്‍ ധാരണയുള്ള നിരക്ക് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യമുന്നയിക്കുമെന്നാണ് സൂചന.