കൊച്ചി: പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പമ്പുകള്‍ അടച്ചിടുന്നത്.

വിശദമായ ചര്‍ച്ചയോ, പഠനങ്ങളോ ഒന്നും നടത്താതെ പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം പെട്രോള്‍ പമ്പുടമകളെ ദുരിതത്തിലാക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.