തിരുവനന്തപുരം: പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കാനുള്ള എണ്ണക്കമ്പനികളുടെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ നവംബര്‍ ഒന്നും രണ്ടും തീയതികളില്‍ അടിച്ചിടുന്നു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോള്‍ പമ്പ് ട്രേഡേഴ്‌സ് ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

900ത്തോളം പുതിയ പമ്പുകളാണ് സംസ്ഥാനത്തുടനീളം പുതുതായി ആരംഭിക്കാനിരിക്കുന്നത്. ഇതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ പത്രപ്പരസ്യം നല്‍കിയിരുന്നു.

Subscribe Us:

ഈ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോള്‍ പമ്പ് ട്രേഡേഴ്‌സ സമരത്തിന് ആഹ്വാനം നല്‍കിയത്.