ന്യൂദല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യത. ലിറ്ററിന് 65 പൈസ വര്‍ധിപ്പിക്കാനാണു ആലോചനകള്‍ നടക്കുന്നത്. ഓരോ സംസ്ഥാനത്തും 65 മുതല്‍ 85 പൈസ വരെ വില ഉയരുമെന്നാണു സൂചന.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ച്ചയില്‍ എത്തിയ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് അധിക ചെലവ് വരുന്നു എന്നാണ് കമ്പനികളുടെ വാദം.

പുതിയ വില വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Malayalam News
Kerala News in English