Categories

പെട്രോളിന് 60 പൈസ വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് 60 പൈസ കൂടും.വില്‍പന നികുതി പഴയ നിലയിലേക്ക് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് വര്‍ധനയ്ക്ക് കാരണം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരും.

പെട്രോള്‍ വിലയില്‍ കഴിഞ്ഞ ദിവസം നേരിയ കുറവ് വന്നതോടെ വില്‍പന നികുതി പഴയ നിരക്കായ 24.97 ശതമാനത്തിലേക്ക് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

അടുത്തിടെ പെട്രോള്‍ വില ലിറ്ററിന് 7.50 രൂപയോളം എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വില്‍പന നികുതി 24.97 ശതമാനത്തില്‍ നിന്ന് 23.89 ശതമാനമാക്കി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന്റെ ഫലമായി പെട്രോള്‍ വിലയില്‍ 1.38 രൂപ കുറഞ്ഞിരുന്നു.

Tagged with: |