എഡിറ്റര്‍
എഡിറ്റര്‍
ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചു; വീട്ടമ്മമാര്‍ക്ക് മാസത്തില്‍ 1000 രൂപ അലവന്‍സ്
എഡിറ്റര്‍
Tuesday 27th March 2012 12:00pm

പനാജി: ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചു. ഇതോടെ നേരത്തെ 66 രൂപയായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന് 55 രൂപയായി. മാര്‍ച്ച് 3നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പെട്രോളിന്റെ വില കുറയ്ക്കുമെന്നത്. ഇലക്ഷനില്‍ വിജയം നേടി അധികാരത്തിലേറിയ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ബജറ്റ് പ്രസംഗത്തിനിടെയാണ് പെട്രോള്‍ വില കുറച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

പെട്രോളിന്മേലുള്ള വാറ്റ് തീരെ കുറയ്ക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. രേഖകളില്‍ കാണിക്കാന്‍ 0.1 % മാത്രമായിരിക്കും വാറ്റ് ചുമത്തുക. ചര്‍ച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കുന്നതോടെ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതിയും 22 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. ഇത് ഗോവയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഏറെ പ്രയോജനകരമാകും.

സംസ്ഥാനത്തെ 14 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആശ്വസപ്രദമാണു ഈ തീരുമാനമെന്നു മൂന്നാം തവണയും ഗോവയില്‍ മുഖ്യമന്ത്രിയായ മനോഹര്‍ പരീകര്‍ പറഞ്ഞു. യാത്രാക്കൂലി, വിലക്കയറ്റം തുടങ്ങി എല്ലം കാര്യങ്ങളിലും ഇതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെട്രോള്‍ വില കുറച്ചതിന്റെ പിന്നാലെ മൂന്നു ലക്ഷത്തില്‍ താഴെ വരുമാനമുള്ള കുടുംബത്തിലെ വീട്ടമ്മമാര്‍ക്ക് മാസം തോറും 1,000 രൂപയുടെ അലവന്‍സും ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഗാര്‍ഹി ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടില്ലെന്നും പരീക്കര്‍ പറഞ്ഞു.

Malayalam News

Kerala News in English

Advertisement