Categories

പെട്രോളിന് രണ്ട് രൂപ കുറക്കാന്‍ സാധ്യത

fuel

ന്യൂദല്‍ഹി: പെട്രോള്‍ വിലയില്‍ കുറവു വരുത്താന്‍ കമ്പനികള്‍ ആലോചിക്കുന്നു.

ഒന്നര മുതല്‍ രണ്ട് രൂപ വരെ കുറവ് വരുത്താനാണ് കമ്പനികള്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് വില കുറക്കാന്‍ കാരണം.

വരുന്ന വെള്ളിയാഴ്ച്ച ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

കഴിഞ്ഞ ജനുവരി 3,5 തീയ്യതികളില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. 2.25 രൂപയുടെ വര്‍ധനവായിരുന്നു വരുത്തിയത്.

ഡോളറിനെതിരെ രൂപയുടെ നിലവാരം കൂടി പരിഗണിച്ചാവും എണ്ണക്കമ്പനികള്‍ വില കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Tagged with: