ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. ജനുവരി ഒന്നു മുതല്‍ ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിക്കാനാണ് നീക്കം.

ഈ മാസം അവസാനമാണ് എണ്ണ കമ്പനികള്‍ വിലവര്‍ധനവിനെക്കുറിച്ച് വീണ്ടും വിലയിരുത്തുക.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇപ്പോഴത്തെ വിലവര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാറിന്റെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലക്ക് കാര്യമായ മാറ്റമുണ്ടായിട്ടില്ലെങ്കിലും രൂപയുടെ വിലയിടിവ് മൂലം ഇറക്കുമതിച്ചെലവ് കൂടിയതിനാലാണ് വിലവര്‍ധനവിന് നിര്‍ബന്ധിതരായതെന്നാണ് എണ്ണ കമ്പനികളുടെ വാദം.

Malayalam News

Kerala News in English