എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വില; 56 പൈസ കുറഞ്ഞു
എഡിറ്റര്‍
Tuesday 9th October 2012 10:42am

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ പെട്രോള്‍ നിരക്കുകള്‍ നിലവില്‍ വന്നു. ലീറ്ററിന് 56 പൈസയാണ് കുറഞ്ഞത്. ഇന്നലെ അര്‍ധരാത്രി മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.

തിരുവനന്തപുരം – 70.21, കൊല്ലം – 70.58, ആലപ്പുഴ – 70.18, പത്തനംതിട്ട – 70.42, കോട്ടയം – 70.18, ഇടുക്കി – 70.57, എറണാകുളം – 69.97, തൃശൂര്‍ – 70.28, പാലക്കാട് – 70.56, മലപ്പുറം – 70.45, കോഴിക്കോട് – 70.25, കണ്ണൂര്‍ – 70.15, കാസര്‍കോട് – 70.55, മാഹി – 66.19 എന്നിങ്ങനെയാണ് പുതുക്കിയ വില.

Ads By Google

പെട്രോളിയം ഉല്‍പന്ന വില നിര്‍ണയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.  വില വര്‍ധിപ്പിക്കുന്നതിനായി നഷ്ടത്തിലാണെന്ന് വാദിക്കുന്നതിനൊപ്പം എണ്ണ കമ്പനികള്‍ സര്‍ക്കാരിന് എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നത് വിചിത്രമാണെന്നാണ് ആരോപണം

അസംസ്‌കൃത എണ്ണയുടെ രാജ്യാന്തര വിലവര്‍ധന മാത്രം ആഭ്യന്തര വിലയില്‍ പ്രതിഫലിക്കുന്നതും വിലയിടിവിന് ആനുപാതികമായി കുറവു വരുത്താതിരിക്കുന്നതും ഇരട്ടത്താപ്പിന് തെളിവാണെന്ന് അവര്‍ പറഞ്ഞു.

Advertisement