എഡിറ്റര്‍
എഡിറ്റര്‍
പെട്രോളിന് രണ്ട് രൂപ കുറച്ചേക്കും
എഡിറ്റര്‍
Friday 15th June 2012 8:44am

മുംബൈ: പെട്രോള്‍ വിലയില്‍ ലിറ്ററിന് രണ്ടു രൂപ വീണ്ടും കുറച്ചേക്കും. അന്താരാഷട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 96.5 ഡോളറായി താഴ്ന്നതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

രണ്ടു മുതല്‍ മൂന്നു രൂപ വരെ കുറയുമെന്നാണ് എണ്ണകമ്പനി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.വില കുറയ്ക്കുന്ന കാര്യം ആലോചിക്കാനായി പെട്രോളിയം കമ്പനികള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. യോഗം അവസാനിച്ചതിനുശേഷം മാത്രമേ വിലകുറയ്ക്കലിന്റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയുള്ളു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെയും പ്രതിനിധികളാണ് വില കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരുക.

കഴിഞ്ഞ മാസം ലിറ്ററിന് 7.50 രൂപ വരെ വര്‍ധിപ്പിച്ച പെട്രോള്‍ വില ഈ മാസം ആദ്യം രണ്ടു രൂപ കുറച്ചിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയിലുണ്ടായ സാമ്പത്തികനഷ്ടം നികത്താന്‍ വേണ്ടിയായിരുന്നു വില വര്‍ധിപ്പിച്ചത്.

Advertisement