എഡിറ്റര്‍
എഡിറ്റര്‍
പെട്രോളിന് 35 പൈസ കൂട്ടി
എഡിറ്റര്‍
Wednesday 16th January 2013 9:49am

ന്യൂദല്‍ഹി: പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ അര്‍ധരാത്രിയാണ് പെട്രോളിന് 35 പൈസ കൂട്ടിയത്. നവംബറില്‍ രണ്ട് തവണ വില കുറച്ചതിന് ശേഷം ആദ്യമായാണ് പെട്രോളിന്റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തുന്നത്.

Ads By Google

വിലനിയന്ത്രണം നിലവിലുള്ള ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്.

വര്‍ധനയ്ക്കുശേഷം 67.56 രൂപയാണ് ദല്‍ഹിയില്‍ പെട്രോളിന്റെ വില.പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി അടുത്തിടെ കൊച്ചിയില്‍ പ്രഖ്യാപിച്ചിരുന്നു.

പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ, രണ്ടാഴ്ചയിലൊരിക്കലാണ് വില പുനര്‍നിര്‍ണയിക്കുന്നത്. എല്ലാ മാസവും ഒന്ന്, 15 തീയതികളിലാണിത്.

കഴിഞ്ഞവര്‍ഷം അവസാനം വിലപുതുക്കി നിശ്ചയിച്ചതിനുശേഷം ഈ വര്‍ഷത്തെ ആദ്യ വിലവര്‍ദ്ധനയാണിത്.

Advertisement