എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വില 1.82 രൂപ കൂട്ടി
എഡിറ്റര്‍
Saturday 29th June 2013 9:33am

Petrol Price

ന്യൂദല്‍ഹി:പെട്രോളിന്റെ വില ലിറ്ററിന് 1.82 രൂപ കൂട്ടി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു.
Ads By Google

മുംബൈയില്‍ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 76.90 രൂപയും ദല്‍ഹിയില്‍ ലിറ്ററിന് 68.58 രൂപയും ആവും. കൊല്‍ക്കത്തയില്‍ ലിറ്ററിന് 76.10 രൂപയും ചെന്നൈയില്‍ 71.72 രൂപയമാണ് പുതിയ വില.

ഈ മാസം ഇത് മൂന്നാംതവണയാണ് ##പെട്രോള്‍ വില കൂട്ടുന്നത്. ജൂണ്‍ ഒന്നിന് ലിറ്ററിന് 75 പൈസയും ജൂണ്‍ 16ന് രണ്ടു രൂപയും കൂട്ടിയിരുന്നു.

പ്രാദേശിക നികുതിയും വാറ്റും കൂടിയാവുമ്പോള്‍ നിരക്കുവര്‍ധന ഇതിലും അല്പം കൂടുതലാവും.

പെട്രോള്‍ വില കൂട്ടിയതിനു പിറകെ ഡീസല്‍ വിലയും അടുത്തയാഴ്ച കൂട്ടുമെന്നാണ് സൂചന. ലിറ്ററിന് 50 പൈസയുടെ വര്‍ധനയ്ക്കാണ് സാധ്യത.

Advertisement