എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വില ഒരു രൂപ കുറയും
എഡിറ്റര്‍
Saturday 10th November 2012 10:02am

ന്യൂദല്‍ഹി: പെട്രോള്‍വില ലിറ്ററിന് ഒരു രൂപ കുറച്ചേക്കും. അന്താരാഷ്ട്ര വിലയില്‍ കുറവുള്ളതിനെത്തുടര്‍ന്നാണിത്. ഏതാനും ദിവസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ ഒരു രൂപയോളം കുറവു വരുത്തുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

Ads By Google

ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഉയര്‍ന്ന സാഹചര്യത്തിലാണ് എണ്ണവില പുതുക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ്. ബ്യൂട്ടോള വ്യക്തമാക്കി.

വില കുറയ്ക്കല്‍ എന്നു പ്രഖ്യാപിക്കുമെന്ന് വ്യക്തമായിട്ടില്ല. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും രൂപയുടെ മൂല്യവും കണക്കാക്കി ഒരു രൂപയോളം കുറവ് വരുത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ബ്യൂട്ടോള പറഞ്ഞു.

കഴിഞ്ഞ മാസം 27ന് പെട്രോള്‍ വിലയില്‍ 29 പൈസയുടെ വര്‍ധന വരുത്തിയിരുന്നു. 68.19 രൂപയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ വില.

Advertisement