കൊച്ചി: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് 20ന് സംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തും. മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്‌സി, ബസ്സ്, ലോറി എന്നീ വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.