എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന
എഡിറ്റര്‍
Saturday 1st June 2013 9:06am

fuel

ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 75 പൈസയും  ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് പുതിയ വില. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ധന വില വര്‍ധിപ്പിക്കാനുള്ള കാരണം. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് രൂപയ്ക്കുണ്ടായിരിക്കുന്നത്. വില വര്‍ധനവിന്റെ കാര്യം കമ്പനികള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

Ads By Google

വില വര്‍ധനവിന് പിറകേ അനുബന്ധ നികുതി വര്‍ധനയുമുണ്ടാകും. ദല്‍ഹിയില്‍ പെട്രോളിന് 90 പൈസ കൂടി ലിറ്ററിന് 63.99 രൂപയായി.

ഈ വര്‍ഷത്തില്‍ ഇത് അഞ്ചാം തവണയാണ് ഡീസലിന്റെ വിലയില്‍ വര്‍ധവുണ്ടാകുന്നത്. കഴിഞ്ഞ മാസം പെട്രോളിന് മൂന്ന് രൂപയുടെ കുറവ് ഉണ്ടായിരുന്നു. പെട്രോള്‍ വില നിയന്ത്രണം നീക്കിയതിന് പിന്നാലെ ഡീസല്‍ വില നിയന്ത്രണവും ഭാഗികമായി സര്‍ക്കാര്‍ നീക്കിയിരുന്നു.

മെയ് 11നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. 1.02 രൂപയായിരുന്നു കൂട്ടിയത്.

Advertisement