ന്യൂ ദല്‍ഹി: രണ്ടാഴ്ചക്കിടെ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് ഒരു രൂപ 40 പൈസയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

Ads By Google

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ് പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചതെന്ന് എണ്ണക്കമ്പനികള്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന എണ്ണക്കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് വില കൂട്ടാന്‍ തീരുമാനിച്ചത്.

എല്ലാ മാസവും പതിനഞ്ച് ദിവസങ്ങളുടെ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ വില പുനപരിശോധിക്കാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്.

ഇതിന് മുമ്പ് ഫെബ്രുവരി 16-നാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. പെട്രോളിന് ലിറ്ററിനു 1.50 രൂപയും ഡീസലിന് ലിറ്ററിനു 45 പൈസയുമാണ് അന്ന് വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതിനാലാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയതെന്ന് കമ്പനികള്‍ പറഞ്ഞത്.

കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും അള്ള്: ഡീസല്‍ വില ഉയര്‍ത്തി