എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ യു.പി.എ വിടുമെന്ന് കരുണാനിധി
എഡിറ്റര്‍
Wednesday 30th May 2012 12:06pm

ചെന്നൈ: പെട്രോള്‍ വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ യു.പി.എ സഖ്യം വിടുമെന്ന് ഡി.എം.കെയുടെ മുന്നറിയിപ്പ്. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ ബുധനാഴ്ച ചെന്നൈയില്‍ നടന്ന ഡി.എം.കെ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു. പി. എയുടെ സഖ്യ കക്ഷിയാണെന്നത് പെട്രോള്‍ വിലവര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കുന്നതിന് തടസ്സമാകില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇരട്ടിയാക്കുന്നതാണ് സര്‍ക്കാറിന്റെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോള്‍ വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ ഡി.എം.കെ മുമ്പും കൂട്ടുകക്ഷി മന്ത്രിസഭയുടെ ഭാഗമായിട്ടുണ്ട്. വി.പി സിംഗിന്റെ കാലത്ത് ബി.ജെ.പി മന്ത്രിസഭയുടെ ഭാഗമായിരുന്നു. എന്നിരുന്നാലും ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരുന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ കഴിയുന്നത്ര ഞങ്ങള്‍ ശ്രമിക്കും. എന്നാല്‍ അതിന് കഴിയുന്നില്ലെങ്കില്‍ ഞങ്ങളുടെ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് പിന്തുണ പിന്‍വലിക്കുകയും ചെയ്യും. ആ ഒരു നിലയിലേക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഞങ്ങളെ കൊണ്ടെത്തിക്കില്ലെന്ന് ഞാന്‍ കരുതുന്നു’ കരുണാനിധി പറഞ്ഞു.

അധിക നികുതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തയ്യാറാവണം. അതുവഴി പെട്രോള്‍ വില വര്‍ധന സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ സാധിക്കുമെന്നും ഡി.എം.കെ അഭിപ്രായപ്പെട്ടു.

Advertisement