ന്യൂദല്‍ഹി: പെട്രോള്‍ വിലവര്‍ധിപ്പിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. സുതാര്യമായല്ല കമ്പനികള്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതെന്നും സി.പി.ഐ.എം വ്യക്തമാക്കി.

മൂന്നാഴ്ചകള്‍ക്കുള്ളില്‍ ഒരു രൂപയുടെ വര്‍ധനവാണ് പെട്രോളിനുണ്ടായിരിക്കുന്നത്. പെട്രോള്‍ വില വര്‍ധനവ് ഭക്ഷ്യ വിലവര്‍ധനവ് വേഗത്തിലാക്കുമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

Subscribe Us: