എഡിറ്റര്‍
എഡിറ്റര്‍
രണ്ട് രൂപയ്ക്ക് പെട്രോളുണ്ടോ? കാറ് കത്തിച്ചുകളയാനാ ; അമിതാഭ് ബച്ചന്റെ ട്വീറ്റ്
എഡിറ്റര്‍
Saturday 26th May 2012 10:59am

പെട്രോളിന് ഒറ്റയടിക്ക് ഏഴര രൂപ വര്‍ധിപ്പിച്ചതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്.  വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം അമിതാബച്ചനും രംഗത്തെത്തിയിട്ടുണ്ട്. പതിവുപോലെ ട്വിറ്ററാണ് തന്റെ പ്രതിഷേധം അറിയിക്കാന്‍ ബിഗ് ബി ഉപയോഗിച്ചിരിക്കുന്നത്.

‘ പെട്രോള്‍ വിലയില്‍ ഏഴ് രൂപ 50 പൈസയുടെ വര്‍ധന. പമ്പ് അറ്റന്റന്റ്: എത്ര രൂപയ്ക്കാണ്? മുംബൈസ്വദേശി രണ്ടോ നാലോ രൂപയ്ക്ക് കാറിന്റെ മുകളില്‍ സ്േ്രപ ചെയ്താല്‍ മതി. ഇതൊന്ന് കത്തിച്ചുകളയാനാ’ പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരായ തന്റെ പ്രതിഷേധം ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്.

ബച്ചന് പുറമേ മിക്ക ബോളിവുഡ് സെലിബ്രിറ്റികളും പെട്രോള്‍ വിലവര്‍ധനവിനെ വിമര്‍ശിച്ച രംഗത്തെത്തിയിട്ടുണ്ട്. ‘ പെട്രോളിനു വില കൂട്ടിയതു കൊണ്ട് ഫെറാറി കി സവാരി എന്ന ചിത്രത്തിന്റെ ടിക്കറ്റിനു വില കൂട്ടില്ല എന്നു പ്രതീക്ഷിക്കാം’ നടന്‍ ബോബന്‍ ഇറാനി അഭിപ്രായപ്പെട്ടു.

പെട്രോളിന് വില കൂടിയത് കൊണ്ട് നമുക്ക് പഴയ സൈക്കിള്‍ എടുക്കാമെന്നാണ് നടി വിദ്യ ദത്ത പറഞ്ഞത്. ‘ആരെങ്കിലും കുതിരയെ വില്‍ക്കുന്നുണ്ടോ. ഉടന്‍ ഒരു കുതിരയെ വേണം. പെട്രോള്‍ വില ലിറ്ററിന് 7.50 രൂപ കൂട്ടിയിരിക്കുകയാണ്. കാറിനെ പോറ്റുന്നതിനേക്കാള്‍ നല്ലത് കുതിരയെ വളര്‍ത്തുന്നതാണ്. ‘ നടന്‍ കുനാല്‍ കപൂര്‍ ട്വീറ്റ് ചെയ്തു.

‘പെട്രോളിന് ലിറ്ററിന് 78 രൂപയായി. അതിനാല്‍ എനിക്കൊരു ബാങ്ക് ലോണ്‍ വേണം. പെട്രോള്‍ അടിക്കാന്‍’ നടന്‍ കുനാല്‍ കപൂര്‍ ട്വീറ്റ് ചെയ്തു.

Advertisement