കൊച്ചി: പെട്രോള്‍ വില ലിറ്റിന് 72 പൈസ കൂട്ടി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വില കൂട്ടിയത്. ഭാരത് പെട്രോളിയം കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

അടുത്ത ദിവസം തന്നെ ഹിന്ദുസ്ഥാന്‍ പെട്രോളിയം വിലവര്‍ദ്ധിപ്പിക്കുമെന്ന് സൂചനയുണ്ട്. പുതിയ കേന്ദ്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടു കൊടുത്തിരുന്നു.