എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വില കുറച്ചു
എഡിറ്റര്‍
Thursday 15th November 2012 5:25pm

പെട്രോള്‍ വില കുറച്ചു. 95 പൈസയാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

കഴിഞ്ഞ ഒക്ടോബര്‍ 27നാണ് അവസാനമായി പെട്രോള്‍ വിലയില്‍ മാറ്റം വന്നത്. അന്ന് 29പൈസ വര്‍ദ്ധിപ്പിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 68.19 രൂപയാക്കി.

Ads By Google

അതിനുശേഷം പെട്രോള്‍ പമ്പ് ഡീലേഴ്‌സിന് നല്‍കുന്ന കമ്മീഷനും ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് വര്‍ദ്ധിച്ചതിനേയും തുടര്‍ന്നാണ് പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായത്.

അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ പെട്രോളിന് രണ്ട് രൂപ കുറവ് വന്നിട്ടുണ്ട്.

Advertisement