എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
എഡിറ്റര്‍
Friday 3rd January 2014 6:52pm

Petrol Price

ന്യൂദല്‍ഹി: പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം അറിയിച്ചു. പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡിസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വില പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ മാസം തന്നെ ഒന്നിലധികം തവണ പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു.

എല്ലാ ജനുവരിയിലും ഇന്ധനവിലയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ 2013 ജനുവരി തുടങ്ങി വര്‍ഷം അവസാനിക്കുന്നതിനകം പന്ത്രണ്ട് തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്.

ഇറക്കുമതിയിലെ വലിയ നഷ്ടം മറി കടക്കാനാണ് വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

പാചകവാതകത്തിന് ഒറ്റയടിക്ക് വന്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ഇന്ധനവിലയും കൂട്ടിയിരിക്കുന്നത്.

പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹോട്ടല്‍ ആന്റ് റസിഡന്റ്‌സ് അസോസിയേഷന്‍ കടയപ്പ് സമരം നടത്തിയിരുന്നു.

Advertisement