ന്യൂദല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുതിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കൂട്ടാതെ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ് ബുട്ടോല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനേ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു വിലവര്‍ധനവ് നേരത്തേ പ്രഖ്യാപിക്കാതിരുന്നത്. അന്താരാഷ്ട്രവിപണിയിലെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും വിലവര്‍ധനവിനെക്കുറിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

എന്നാല്‍ ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയാകും തീരുമാനമെടുക്കുകയെന്നും ബുട്ടോല അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവില്‍ പെട്രോള്‍ ലിറ്ററിന് ഏഴുരൂപവെച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നഷ്ടമുണ്ടാകുന്നുണ്ട്.