എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ കാറുകളുടെ ഉത്പാദനം രാജ്യത്ത് നിര്‍ത്തുന്നു
എഡിറ്റര്‍
Wednesday 20th June 2012 3:58pm

രാജ്യത്ത് പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട നിര്‍മ്മാണം നിര്‍ത്തിക്കഴിഞ്ഞു. എത്ര നാളത്തേക്കാണ് ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുന്നതെന്നറിയില്ല. പെട്രോളിന്റെ ഉയര്‍ന്ന വില രാജ്യത്ത് പെട്രോള്‍ കാറുകളുടെ ഡിമാന്‍ഡ് കുറച്ചിരിക്കുകയാണ്.

ടൊയോട്ടക്ക് പുറമേ ടാറ്റാ മോട്ടോഴ്‌സും നിര്‍മ്മാണം നിര്‍ത്തുന്നുവെന്നാണ് അറിയുന്നത്. ടാറ്റയുടെ പൂണെയിലെ പ്ലാന്റില്‍ വ്യവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തിവെച്ചേക്കും. മാരുതി സുസൂക്കിയും അടുത്തയാഴ്ച്ച ഉത്പാദനം നിര്‍ത്തിവെക്കുമെന്നറിയുന്നു.

അതേസമയം ഡീസല്‍ കാറുകളുടെ ഉത്പാദനം കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Advertisement