കൊല്ലം: വി.എസ് അച്യുതാനന്ദനെതിരെ അസഭ്യവര്‍ഷം നടത്തിയ സാംസ്‌കാരിക മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ പത്തനാപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എ.ഐ.വൈ.എഫ് പത്തനാപുരം മണ്ഡലം പ്രസിഡന്റ് സി.എം ഷെരീഫാണ് പരാതി നല്‍കിയത്.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. വാളകം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഗണേഷ്‌കുമാറും, പി.സി ജോര്‍ജും നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്കാധാരം. വി.എസ് കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്ന് ബി.ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യത്തെ കുറിച്ച് ഒരു വിഷമമുണ്ടാകും. പിന്നെ എപ്പോഴും അതിനെ കുറിച്ച് മാത്രമാവും സംസാരം. ഇതൊരു തരം ഞരമ്പ് രോഗമാണ്. ആരെയും കള്ളനെന്ന് വിളിക്കുന്ന വി.എസ്സിന്റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളത്. അധികം താമസിയാതെ അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ ജയിലില്‍ പോകും. മകന്‍ ജയിലില്‍ പോകുന്ന ദിവസം വി.എസ് കരയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി നല്‍കിയത്.

Subscribe Us:

മുന്‍ മന്ത്രി എ.കെ ബാലനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു എന്നതാണ് പി.സി ജോര്‍ജിനെതിരെയുള്ള പരാതി.

malayalam news