muringoor caseന്യൂദല്‍ഹി: മെഡിക്കല്‍ പിജി പ്രവേശന തീയ്യതി നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്.

കേസ് എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷന്‍ അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കര്‍ണാടക സര്‍ക്കാറിന് കൂടുതല്‍ ദിവസം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരും ഹരജി നല്‍കിയിരിക്കുന്നത്.

അതേസമയം കേസില്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്ന ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റ്യന്‍മാനേജ്‌മെന്റ് നടത്തിയ പ്രവേശനം സംബന്ധിച്ച കേസ് ഇന്ന് വൈകുന്നേരം ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്.

മെഡിക്കല്‍ പിജി സീറ്റുകളില്‍ 50% സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും അത് നികത്താന്‍ 30വരെ സമയം നല്‍കാന്‍ കഴിയുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.