Administrator
Administrator
മഅദനി:മനുഷ്യാവകാശകമ്മീഷന് പരാതി
Administrator
Sunday 29th May 2011 12:13pm

abdul nasar madaniബാംഗ്ലൂര്‍:അടിസ്ഥാനസൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെടുന്നെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി നല്‍കിയ പരാതിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷനു പരാതി.കര്‍ണാടകയിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ സിക്രെം ആണ് സംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എസ്.ആര്‍.നായിക്കിനു നിവേദനം സമര്‍പ്പിച്ചത്.

നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന മഅദനിക്ക് ആവശ്യമായ വിദഗ്ധ ചികില്‍സ ലഭ്യമാകുന്നില്ലെന്നും മുഴുവന്‍സമയവും ഹൈവോള്‍ട്ടേജ് ബള്‍ബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുകാരണം ഉറക്കത്തിനു തടസ്സമാകുന്നുവെന്നും ജയില്‍മുറിയില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി സ്ഥാപിച്ചത് സ്വകാര്യതയെ ഹനിക്കുന്നുവെന്നും കാണിച്ച് മഅദനി പരാതി സമര്‍പ്പിച്ചിരുന്നു.

ഈ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അതു തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമെങ്കില്‍ ജയിലില്‍ മിന്നല്‍ പരിശോധനയ്ക്കു തയ്യാറാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

Advertisement