കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹരജി.[innerad]

കോട്ടയം വിജിലന്‍സ് കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തത്. കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു. 12 ന് കോടതി വാദം കേള്‍ക്കും.

ടി.ജെ നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് കൈമാറാതെ ആഭ്യന്തര വകുപ്പ് മൂന്നു മാസം പൂഴ്ത്തിവച്ചു എന്ന് കാണിച്ച് പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹരജി സമര്‍പ്പിച്ചത്.

ഹരജിയെക്കുറിച്ച് പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായിട്ടില്ല.