Administrator
Administrator
തച്ചങ്കരിയെ തിരിച്ചെടുക്കുന്നതിനെതിരെ ഹരജി
Administrator
Wednesday 6th July 2011 5:58pm

sibi mathews report on thachankaryതൃശൂര്‍: ടോമിന്‍ ജെ.തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് പരാതിക്കാരന്‍. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായുള്ള അനുമതിക്കായി കേന്ദ്രസര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിരിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് പരാതി.

പ്രോസിക്യൂഷന്‍ നടപടിയുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും പരാതിയിലുണ്ട്. തച്ചങ്കരിക്കെതിരെയുള്ള കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ വിജിലന്‍സ് കോടതി സമര്‍പ്പിച്ച പരാതിയിന്മേല്‍ 16ന് കോടതി ഉത്തരവ് പറയാനിരിക്കുകയാണ് ഹരജി കൊടുത്തിരിക്കുന്നത്.

Advertisement