എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ ഫണ്ട് വരവില്‍ കവിഞ്ഞ് ചെലവഴിച്ചു: ഷീല ദീക്ഷിതിനെതിരെ ഹരജി
എഡിറ്റര്‍
Tuesday 4th June 2013 9:34am

shiela-1

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വരവില്‍ കവിഞ്ഞ് ചെലവഴിച്ചെന്നാരോപിച്ച് ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.

ഷീല ദീക്ഷിത് 2008 തെരഞ്ഞെടുപ്പു പ്രചാരണത്തിനായി തന്റെ ഒദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്ന് ഡല്‍ഹി ലോകായുക്ത ആരോപണമുന്നയിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്.

Ads By Google

ആര്‍.ടി.ആ ആക്ടിവിസ്റ്റ് വിവേക് ഗാര്‍ഗാണ് ഷീല ദീക്ഷിതിനും ചില മന്ത്രിമാര്‍ക്കും ദല്‍ഹി സര്‍ക്കാരിന്റെ പരസ്യ മന്ത്രാലയത്തിനും സാമ്പത്തിക വിഭാഗത്തിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ദല്‍ഹി കോടതിയില്‍ ഹരജി നല്കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പരസ്യങ്ങള്‍ക്കുവേണ്ടി ചെലവഴിച്ച 11 കോടി രൂപ തിരികെ നല്കാന്‍ ദീക്ഷിതിനോട് ആവശ്യപ്പെടണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി ദല്‍ഹി നേതൃത്വം നല്കിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം നടത്തിയത്. വഞ്ചനക്കുറ്റവും ക്രിമിനല്‍ ഗൂഡാലോചനക്കുറ്റവും ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹരജിയില്‍ പറയുന്നു.

2008-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഷീല ദീക്ഷിത് തന്റെയും പാര്‍ട്ടിയുടെയും താല്പര്യങ്ങള്‍ക്കുവേണ്ടി പൊതുമുതല്‍ ദുരുപയോഗം ചെയ്‌തെന്ന് ഡല്‍ഹി ലോകായുക്ത മന്‍മോഹന്‍ സരിന്‍ കുറ്റപ്പെടുത്തിയിരുന്നു.

Advertisement