ന്യൂദല്‍ഹി: പ്രശസ്ത അഭിഭാഷകരായ പ്രശാന്ത് ഭുഷണും ശാന്തിഭൂഷണുമെതിരേ സുപ്രീംകോടതിയില്‍ ഹരജി. ഇരുവര്‍ക്കുമെതിരേ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.

അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മയാണ് ഹരജി നല്‍കിയിട്ടുള്ളത്. സി.ബി.ഐ അന്വേഷണം നടത്തി ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതിനിടെ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് അണ്ണ ഹസാരെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഒരു ജനറല്‍ സെക്രട്ടറി കുറച്ചുദിവസങ്ങളായി ഇത്തരത്തില്‍ വ്യാപകമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഹസാരെ കത്തില്‍ ആരോപിച്ചിട്ടുണ്ട്.