എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ രാജ്യസഭാ നാമനിര്‍ദേശത്തിനെതിരെ ഹര്‍ജി
എഡിറ്റര്‍
Friday 4th May 2012 5:20pm


ലഖ്‌നൗ: സച്ചിന്റെ രാജ്യസഭാ നാമനിര്‍ദേശത്തിനെതിരെ ഹര്‍ജി. അലഹബാദ് ഹൈക്കോടതിയിലാണ് അശോക് പാണ്ടെ എന്ന അഭിഭാഷകന്‍ സച്ചിന്റെ നാമനിര്‍ദേശത്തിനെതിരെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. നിലവിലെ നാമനിര്‍ദേശത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഹര്‍ജി. ജസ്റ്റിസ് ദേവി പ്രസാദ് സിംങും ജസ്റ്റിസ് സയീദുസാമാ സിദ്ദിഖിയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മെയ് ഏഴിന് കേസ് പരിഗണിക്കുമെന്ന ഉത്തരവിറക്കിയത്.

സച്ചിന്റെ നാമനിര്‍ദേശം നിയമവിരുദ്ധമാണെന്നാണ് അശോക് പാണ്ടെ ചൂണ്ടിക്കാട്ടിയത്. ഭരണഘടനാ ലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ആര്‍ട്ടിക്കള്‍ 80(3)ല്‍ നാമനിര്‍ദേശത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളെ കാറ്റില്‍പ്പറത്തിയാണ് സച്ചിന്റെ നാമനിര്‍ദേശം നല്‍കിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ആര്‍ട്ടിക്കള്‍ 80(3) പ്രകാരം ഇത്തരം സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നവര്‍ക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തന പരിചയമോ പ്രാവീണ്യമോ വേണം.

 

 

Malayalam News

Kerala News in English

Advertisement