എഡിറ്റര്‍
എഡിറ്റര്‍
ഭൂമിദാനക്കേസ്: പാണക്കാട് തങ്ങളെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ഹരജി
എഡിറ്റര്‍
Tuesday 24th April 2012 5:08pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമിദാന വിവാദത്തില്‍ മിസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങലെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി. തങ്ങള്‍ക്കു പുറമേ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാം എന്നിവരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ . പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫാണ്  ഹരജി നല്‍കിയത്.

അധികാര ദുര്‍വിനിയോഗം നടത്തി ബന്ധുക്കള്‍ക്കു ഭൂമി നല്‍കിയെന്നാണ് പരാതി നല്‍കിയത്. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം അഞ്ചിനു പരിഗണിക്കും.

എന്നാല്‍ ഭൂമിദാനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി. പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ടത് ട്രസ്റ്റന്റെ അയോഗ്യതയായി കാണേണ്ട ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. മുമ്പും ട്രസ്റ്റുകള്‍ക്ക് സര്‍വ്വകലാശാലകള്‍ സ്ഥലം കൊടുത്തുട്ടുണ്ടെന്നും കേരള സര്‍വ്വകലാശാല എ.കെ.ജി സെന്ററിനു വേണ്ടി സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി കുംഭകോണത്തില്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ വിയോജനകുറിപ്പ് മറികടന്നാണ് പാണക്കാട് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എജ്യുക്കേഷണല്‍ അസോസിയേഷന് ഭൂമി നല്‍കാന്‍ ലീഗിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് ശുപാര്‍ശ ചെയ്തത്.

ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ നല്‍കിയ അപേക്ഷയിലാണ് സിന്‍ഡിക്കേറ്റിന്റെ വിവാദമായ തീരുമാനം കൈക്കൊണ്ടത്. ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി മുനീറിന്റെ സഹോദരീഭര്‍ത്താവ് പി.എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്‌മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് കൈമാറുന്നത്.

സി.എച്ച് മുഹമ്മദ്‌കോയ ചെയറിനുവേണ്ടി 10 ഏക്കര്‍ ഭൂമി കൈമാറാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചെയറുകള്‍ക്ക് 20 സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാനാവാത്തതിനാല്‍ മറ്റൊരു കടലാസ് സംഘടനയുണ്ടാക്കിയെന്നാണ് ആരോപണം. തുടര്‍ന്ന് സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്ന സ്ഥാപനത്തിന് ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി മൂനിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷനാണ് അപേക്ഷ നല്‍കിയത്. ഇതിന്റെ ഭാരവാഹികളെല്ലാം ലീഗിന്റെ പ്രാദേശിക നേതാക്കളാണ്. ഈ സംഘടനക്ക് ഭൂമി അനുവദിക്കാന്‍ ലീഗ് മന്ത്രി നേരിട്ട് ഇടപെട്ടതായാണ് വിവരം. ചെയറിന് ഭൂമി നല്‍കുന്നത് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടും അവരുടെ വിയോജനക്കുറിപ്പോടെ ഭൂമി നല്‍കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

Advertisement