Categories

‘മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കുമെന്ന് മോഡി പറഞ്ഞു’

petition against modi ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി നേരിട്ട് ഇടപെട്ടുവെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ ഹരജി. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടാണ് മോഡിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മോഡിയ്ക്കും മറ്റു മന്തിമാര്‍ക്കും കലാപത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിനു കൈമാറിയെങ്കിലും അത് പരിഗണിക്കപ്പെടാതെ പോയതാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കാന്‍ കാരണമെന്ന് സഞ്ജീവ് ഭട്ട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കൂടാതെ അന്വേഷണസംഘം രഹസ്യരേഖകള്‍ ചോര്‍ത്തിയെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന ഉന്നതതല യോഗത്തില്‍ താനും പങ്കെടുത്തിരുന്നുവെന്നും കലാപത്തെ ധൃതിപിടിച്ച് അടിച്ചമര്‍ത്തേണ്ടെന്ന് മോഡി പറഞ്ഞതായും ഭട്ട് വ്യക്തമാക്കുന്നു.

മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കണമെന്ന് മോഡി പറഞ്ഞതായും ഭട്ടിനെ ഉദ്ധരിടച്ച് ടെലിവിഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോധ്ര സംഭവത്തില്‍ ഹിന്ദു വിഭാഗങ്ങളുടെ വികാരം വ്രണപ്പെട്ടിരിക്കയാണെന്നും അത് അവര്‍ പ്രകടിപ്പിക്കുകയാണെന്നുമാണ് മോഡി കൈക്കൊണ്ട നിലപാടെന്നും ഭട്ട് വ്യക്തമാക്കുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മോഡിയുടെ നിര്‍ദേശങ്ങള്‍ അന്ധമായി അനുകരിക്കുകയായിരുന്നു.

എസ്.ഐ.ടി അന്വേഷണത്തിലൂടെ കലാപത്തിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്ത് വരില്ലെന്നും ഭട്ട് ഹരജിയില്‍ പറയുന്നു.

2 Responses to “‘മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കുമെന്ന് മോഡി പറഞ്ഞു’”

  1. Abdu samad

    കോണ്‍ഗ്രസ്‌ അഴിമതി മറക്കാന്‍ നടത്തുന്ന തമാശ !!!

  2. mv

    ഇത് ബ്ലാക്മയില്‍ കോണ്ഗ്രസ് നു ആയിമതി ബില്‍ ഒയിവകാന്‍ വേടി ഇപ്പോള്‍ പറയുന്നു ഇത് വരെ മറിച്ച് വെച്ചത് ആര്ക് വേടി ——–മുസ്ലിങ്ങളെ ഒരു പടം പടിപിക്കാന്‍ മോഡിയോ അവന്തെ അച്ഛന്‍ -അച്ചാച്ചന്‍ -അമ്മ -അമ്മുമ വിചാരിച്ചാല്‍ നടകില്ല -ഇത് സെന്ഹതിന്തേ മതം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.