തൃശൂര്‍: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായുള്ള ഹരജി തൃശൂര്‍ വിജിലന്‍സ് കോടതി 24 ലേക്ക് മാറ്റി. നാഷണല്‍ സെക്യുലന്‍ കോണ്‍ഫറന്‍സ് നേതാവ് അബ്ദുള്‍ അസീസാണ് ഹരജി നല്‍കിയിരിക്കുന്നത്.

മന്ത്രി കുഞ്ഞാലിക്കുട്ടി ഭാര്യയുടെയും ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അസീസ് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് അടക്കം അഞ്ചിടങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് ഭൂമിയുണ്ടെന്നും ഖത്തറിലെ ഇരുമ്പുരുക്ക് വ്യവസായശാലയില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.