എഡിറ്റര്‍
എഡിറ്റര്‍
ശല്യം സഹിക്കവയ്യാതായപ്പോഴാണ് ഗിരീഷ്‌ കുമാറിനെതിരെ പരാതി കൊടുത്തത്: യുവതി
എഡിറ്റര്‍
Sunday 23rd June 2013 3:43pm

oooomen-chandy..

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്ന ഗിരീഷ് കുമാറിന്റേയും സുഹൃത്തുക്കളുടേയും ശല്യം സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്ന് പരാതിക്കാരി.
Ads By Google

എന്നാല്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തത് കൊണ്ടാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചതെന്നും പരാതിക്കാരിയായ സ്ത്രീ പറഞ്ഞു.

സൗഹൃദം സ്ഥാപിച്ച് സംസാരിച്ചു തുടങ്ങിയ ഗിരീഷ് പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. തന്റെ ആദ്യ വിവാഹത്തിലെ പരാജയവും നേരത്തെ ഉണ്ടായ കേസിനെപ്പറ്റിയും വിശദമായി ഗിരീഷിനോട് പറഞ്ഞിട്ടുണ്ട്.

തനിക്ക് ജോലി ലഭിച്ചതിന് ശേഷം തന്നോട് ഗിരീഷ് വിവാഹാഭ്യര്‍ത്ഥന നടത്തി. ഗിരീഷിന്റെ അമ്മയോടടക്കം ഈ വിഷയം സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഗിരീഷിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിക്കുകകയായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. കൊല്ലം സ്വദേശിനിയായ സ്ത്രീയാണ് ഗീരീഷിനെതിരെ പരാതി കൊടുത്തത്.

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍  ഗിരീഷ് തന്റെ സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കി തന്നെ ശല്യം ചെയ്യുകയായിരുന്നു. ഗിരീഷിന്റെ വിവാഹം കഴിഞ്ഞത് വളരെ നേരത്തെ തന്നെ അറിഞ്ഞിരുന്നു. ശല്യം അധികരിച്ചതു കൊണ്ടാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്ന ഗിരീഷ് കുമാറിനെ നേരത്തെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട പരാതി പറയാനാണ് യുവതി മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് ആദ്യം വിളിച്ചത്. ഇതിന് ശേഷം ഓഫീസ് ജീവനക്കാരനായ ഗിരീഷ് കുമാര്‍ പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് നിരന്തരം വിളിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കിത്തരാമെന്നും ഇതിനായി തനിയ്ക്ക് വഴങ്ങണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

Advertisement