കൊച്ചി: കവിയൂര്‍ കൂട്ട ആത്മഹത്യകേസില്‍ പുനഃരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. ആത്മഹത്യ ചെയ്ത അനഘയുടെ ചെറിയച്ഛന്‍ ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം.

2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ കൂട്ട ആത്മഹത്യ നടന്നത്. കവിയൂരിലെ നാരായണന്‍ നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച അനഘയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയ കാര്യം ഉള്‍പ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാട് ഹരജി നല്‍കിയത്.

സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ടില്‍ കേസിലെ മുഖ്യപ്രതി ലതാനായര്‍ക്കെതിരേ ആത്മഹത്യാ പ്രേരക്കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്.