Administrator
Administrator
പെഷാവറില്‍ സ്‌ഫോടനം: 41 മരണം
Administrator
Friday 9th October 2009 3:00pm

peshavarപെഷാവര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യാ അസംബ്ലിക്ക് സമീപം മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 41 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നു ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഖൈബര്‍ മാര്‍ക്കറ്റിലെ കറാച്ചി ബാസാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചായിരുന്നു അപകടം.

സമീപത്തെ ഒട്ടേറെ വാഹനങ്ങളും കടകളും സഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വാഹനം വളവ് തിരിഞ്ഞ് വരുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്നും ചാവേര്‍ ബോംബാക്രമണമാകാനാണ് സാധ്യതയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഇസ്ലാമാാബാദിലെ യു എന്‍ ഓഫീസിനു മുന്നില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്. പെഷവാറില്‍ വ്യാപാര കേന്ദ്രത്തില്‍ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതും അടുത്ത കാലത്താണ്.

Advertisement