പെഷവാര്‍: പാക്കിസ്ഥാന്‍ പള്ളിയിലുണ്ടായ ചാവേരാക്രമണത്തില്‍ 50പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുവയിലാണ് ആക്രമണം നടന്നത്. ജുമാ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.

മരണനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 80 ഓളം പേര്‍ക്ക് പരിക്കുള്ളതായാണ് റിപ്പോര്‍ട്ട്.
മൂന്നു മാസത്തിനിടയ്ക്ക് പാക്കസ്ഥാന്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ സ്‌ഫോടനമാണ് ഇന്ന് നടന്നത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. നാശനഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. സംഭവം നടക്കുമ്പോള്‍ 100ഓളം പേര്‍ പള്ളിയിലുണ്ടായിരുന്നു.